വളാഞ്ചേരിയിൽ ജിയോണി ഉഷ അൽ ശബാബിനെ തടയാൻ

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി അൽ ശബാബ് ത്രിപ്പനച്ചിയെ നേരിടും. അവസാന രണ്ടു മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ ശാസ്താ മെഡിക്കൽസിനേയും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തേയും പരാജയപ്പെടുത്തിയാണ് അൽ ശബാബ് ത്രിപ്പനച്ചി വളാഞ്ചേരിയിലേക്കു വരുന്നത്. മൂന്നു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും അൽ ശബാബ് ത്രിപ്പനച്ചിയെ പരാജയപ്പെടുത്താൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാകും ഉഷാ എഫ് സി.

തുവ്വൂരിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ടൗൺ ടീം അരീക്കോടും തമ്മിലാണ് മത്സരം. മൂന്നാം തവണയാണ് ഇരു ടീമുകളും സീസണിൽ ഏറ്റുമുട്ടുന്നത്. രണ്ടു തവണയും അൽ മദീന ചെർപ്പുളശ്ശേരി ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തിയിരുന്നു. പക്ഷെ ഇത്തവണ മൂന്നു തുടർവിജയങ്ങളുമായി മികച്ച ഫോമിലാണ് ടൗൺ ടീം അരീക്കോട് അൽ മദീനയെ നേരിടാൻ തുവ്വൂരിലേക്കു പോകുന്നത്.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും ഹണ്ടേഴ്സ് കൂത്തുപറമ്പും തമ്മിലാണ് മത്സരം. സീസണിൽ ഒരു ജയം പോലുമില്ലാതെ കഷ്ടപ്പെടുകയാണ് ഹണ്ടേഴ്സ് കൂത്തുപറമ്പ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement