ചെർപ്പുളശ്ശേരി സെവൻസിൽ റിയൽ എഫ് സി തെന്നല സെമിയിൽ

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ റിയൽ എഫ് സി തെന്നല ഫ്രണ്ട്സ് മമ്പാടിന് വിജയം. ഫിറ്റുവെൽ കോഴിക്കോടിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരം ഇന്ന് എക്സ്ട്രാ ടൈം വരെ നീളുന്നതാണ് കണ്ടത്‌. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു‌. എക്സ്ട്രാ ടൈമിൽ ഫ്രണ്ട്സ് മ‌മ്പാട് വിജയ ഗോൾ കണ്ടെത്തി.

Picsart 22 11 21 22 49 16 468

കഴിഞ്ഞ റൗണ്ടിൽ ഫ്രണ്ട്സ് മമ്പാട് മെഡിഗാർഡ് അരീക്കോടിനെ ആയിരുന്നു ചെർപ്പുളശ്ശേരിയിൽ തോൽപ്പിച്ചത്. നാളെ ചെർപ്പുളശ്ശേരി സെവൻസിൽ സൂപ്പർ സ്റ്റുഡിയോയും കെ ആർ എസ് കോഴിക്കോടും ഏറ്റുമുട്ടും.