ഫിഫാ മഞ്ചേരിയെ തളച്ച് ഫ്രണ്ട്സ് മമ്പാട്

- Advertisement -

സീസണിലെ തങ്ങളുടെ മികച്ച തുടക്കം ഫ്രണ്ട്സ് മമ്പാട് തുടർന്നു. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ ഫ്രണ്ട്സ് മമ്പാട് സമനിലയിൽ തളയ്ക്കുക ആയിരുന്നു.

കളിയുടെ അവസാന നിമിഷങ്ങളിൽ വരെ ഒരു ഗോളിനു മുന്നിട്ടു നിന്ന മമ്പാടിനെതിരെ ഫൈനൽ വിസിലിനു മുന്നേ കഷ്ടപ്പെട്ട് ഫിഫ സമനില ഗോൾ നേടി‌. വിജയികളെ കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ട് നടത്തി എങ്കിലും അവിടെയും ഇരുടീമുകളും സമനിക പാലിച്ചു. തുടർന്ന് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ എടത്തനാട്ടുകരയിൽ ലിൻഷാ മെഡിക്കൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തി. ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശൂർ അൽ മിൻഹാൽ വളാഞ്ചേരിയേയും തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ശാസ്തയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement