റിംഷാദും കുഞ്ഞാണിയും ശംഷാദും ഇനി സൂപ്പർ സ്റ്റുഡിയോ ജേഴ്സിയിൽ

- Advertisement -

 

പുതിയ സീസണു വേണ്ടിയുള്ള ഒരുക്കത്തിൽ ഒരു പിടി യുവ താരങ്ങളെ മഞ്ഞ ജേഴ്സിയിലേക്ക് എത്തിച്ചിരിക്കുകയാണ് മലപ്പുറത്തിന്റെ സ്വന്തം ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം. പുതിയ സീസണായി മുൻ കെ ആർ എസ് കോഴിക്കോട് മാനേജർ ഷമീറിന്റെ കീഴിലാണ് സൂപ്പർ സ്റ്റുഡിയോ എത്തുന്നത്.

ഷമീറിന്റെ തന്ത്രങ്ങൾക്ക് കൂട്ടാകാൻ പുതുതായി എത്തിയിരിക്കുന്നത് മൂന്നു താരങ്ങളാണ് കുഞ്ഞാണി, റിംഷാദ്, ശംഷാദ്. കഴിഞ്ഞ തവണ അൽ മദീന ചെർപ്പുളശ്ശേരിക്കും സ്കൈ ബ്ലൂ എടപ്പാളിനു വേണ്ടി പ്രതിരോധ കോട്ട തീർത്ത താരമാണ് കുഞ്ഞാണി. സെവൻസ് ലോകത്ത് സജീവമായ കുട്ടാണിയുടെ ഇരട്ട സഹോദരനാണ് കുഞ്ഞാണി.

റിംഷാദ് കഴിഞ്ഞ തവണ ഫിഫാ മഞ്ചേരിക്കു വേണ്ടിയാണ് ബൂട്ടു കെട്ടിയത്. ഏതു ആക്രമണനിരയ്ക്കു മുന്നിലും ഒട്ടും പതറാതെ വീറോടെ നിക്കുന്ന താരമാണ് റിൻഷാദ്. ഫിഫാ മഞ്ചേരിക്ക് വേണ്ടി ഇടക്ക് ഗോൾ കണ്ടെത്താനു ഈ ഡിഫൻഡർക്ക് കഴിഞ്ഞിട്ടുണ്ട്.

ശംഷാദ് കണ്ണൂർ യൂണിവേഴ്സിറ്റി താരമായിരുന്നു. സെവൻസ് ലോകത്ത് ഷൂട്ടേഴ്സ് പടന്നയ്ക്കു വേണ്ടി മുമ്പ് തിളങ്ങിയിട്ടുണ്ട്. ഉദിനൂർ ജി എച് എച് എസ്സിലൂടെ രംഗത്ത് എത്തിയ ശംഷാദ് പയ്യന്നൂർ കോളേജിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement