നാലു ഗോളുമായി ഫ്രാൻസിസ്, ഫിഫാ മഞ്ചേരിക്ക് മിന്നും തുടക്കം

- Advertisement -

ഫിഫാ മഞ്ചേരിയുടെ 2017-18 സീസണ് മിന്നും തുടക്കം. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എഫ് സൊ ഗോവയെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. എഫ് സി ഗോവയ്ക്ക് ഒരവസരം പോലും കൊടുക്കത്ത അത്ര മികച്ച പ്രകടനമായിരുന്നു ഫിഫാ മഞ്ചേരി ഇന്ന് നടത്തിയത്.

ഫിഫാ മഞ്ചേരിയുടെ നാലു ഗോളുകളും ഒരൊറ്റ ബൂട്ട നിന്നായിരുന്നു വന്നത്. വിദേശ താരമായ ഫ്രാൻസിസിന്റെ‌ ബൂട്ടിൽ നിന്ന്. കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനങ്ങളിൽ നിന്ന് ഫിഫാ മഞ്ചേരി തിരിച്ചുവരും എന്നതിനുള്ള സൂചനകളാണ് സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഫിഫാ കളത്തിൽ കാണിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement