ഫോർച്യൂണിന്റെ അവസാന മിനുട്ട് ഗോളിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ, സീസൺ മെമ്മറീസ്

മികച്ച 10 മത്സരങ്ങൾ

9, ഹിറ്റാച്ചി തൃക്കരിപ്പൂർ 4-3 ജവഹർ മാവൂർ

Date: April 7 2017

Venue: കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിലേക്ക് ജവഹർ മാവൂർ എത്തുന്നത് മികച്ച ഫോമിലായിരുന്നു. അവസാന അഞ്ചു മത്സരങ്ങളിൽ നാലു വിജയം. അടിച്ചു കൂട്ടിയത് 16 ഗോളുകൾ. പക്ഷെ കണ്ണൂർ കാസർഗോഡ് മേഖലയിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്ന് ജവഹർ മാവൂരിന് അറിയാമായിരുന്നു. സീസൺ തുടക്കത്തിൽ ബേക്കലിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ കയ്യിൽ നിന്ന് ജവഹറിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ കാഞ്ഞങ്ങാട് ജവഹർ ശക്തമായാണ് തുടങ്ങിയത്. പെനാൾട്ടിയിലൂടെ ആദ്യം മുന്നിലെത്തിയ ജവഹർ മാവൂർ ആദ്യ പകുതി അവസാനിക്കുമ്പോഴേക്ക് ആ ലീഡ് രണ്ടാക്കി ഉയർത്തി. ഹിറ്റാച്ചി പരാജയപ്പെടുമെന്നു തന്നെ തോന്നിക്കുന്ന വിധത്തിൽ ആദ്യ പകുതി 2-0 എന്ന സ്കോറിൽ അവസാനിച്ചു.

പക്ഷെ രണ്ടാം പകുതിക്ക് ഇറങ്ങിയ ഹിറ്റാച്ചി അവരുടെ ശക്തിയിലേക്ക് ഉയർന്നു. കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിൽ ജവഹർ പ്രതിരോധത്തിന്റെ മേൽ ആക്രമണങ്ങൾക്കു മേൽ ആക്രമണങ്ങൾ അഴിച്ചു വിട്ടു. മൂന്നു ഗോളുകൾ ജവഹറിന്റെ വലയിൽ. സ്കോർ ഹിറ്റാച്ചി 3-2. തളരാൻ ജവഹറിനും മനസ്സുണ്ടായില്ല. ഒന്നു തിരിച്ചടിച്ച് ജവഹർ മാവൂർ ഊർജ്ജം കണ്ടെത്തി. ഗ്യാലറിയിൽ നിന്നവർക്ക് ശ്വാസം നിലച്ചുപോകുന്ന തലത്തിലുള്ള അവസാന നിമിഷങ്ങൾ. കളി നിശ്ചിത സമയത്ത് തീരില്ല എന്നു കരുതി നിൽക്കുന്ന സമയത്ത്, റഫറിയുടെ വിസിൽ ഏതു നിമിഷവും മുഴങ്ങാം എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ഫോർച്ച്യൂണിന്റെ മാജിക് ടച്ച്. ജവഹറിന്റെ വലയിൽ നാലാം ഗോൾ. രണ്ടാം പകുതിയിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ നടത്തിയ വീരോചിത തിരിച്ചുവരവ് അർഹിച്ച വിജയം.

മികച്ച പത്തു മത്സരങ്ങളിലെ ബാക്കി മത്സരങ്ങൾ കാണാൻ – http://fanport.in/best-of-sevens/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleട്രാൻസ്ഫറിനു പൈസ നൽകുന്നില്ല, കൊണ്ടേ ചെൽസി വിടാൻ ഒരുങ്ങുന്നു
Next articleറയലിനെ ഞെട്ടിച്ച് റൊണാൾഡോ, മാഡ്രിഡിലേക്ക് തിരിച്ചില്ല