​കണിമംഗലം ഇന്നാദ്യ സെമി, ഫിഫാ മഞ്ചേരി ലിൻഷാ മെഡിക്കൽസിനെതിരെ

- Advertisement -

കണിമംഗലം സെവൻസിൽ സെമി പോരട്ടം ഇന്നാരംഭിക്കുകയാണ്. ആദ്യ സെമിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഫിഫാ മഞ്ചേരിയെ നേരിടും. ലിൻഷാ മെഡിക്കൽസും ഫിഫാ മഞ്ചേരിയും സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. തുടർച്ചയായ അഞ്ചു വിജയങ്ങളോടെ കഴിഞ്ഞ സീസണിലെ ഫോം വീണ്ടെടുത്താണ് ലിൻഷാ മെഡിക്കൽസ് വരുന്നത്. സഫ്വാനും അബുലയും ഫോമിലായതാകും ലിൻഷാ മെഡിക്കൽസിന്റെ പ്രതീക്ഷ. മറുവശത്ത് ഫിഫാ മഞ്ചേരി മിന്നുന്ന ഫോമിൽ തന്നെയാണ്. സീസണിൽ അവസാന 23 മത്സരങ്ങളിൽ അൽ മദീനയ്ക്കു മുന്നിൽ മാത്രമേ ഫിഫാ മഞ്ചേരി പരാജയമറിഞ്ഞിട്ടുള്ളൂ.

പട്ടാമ്പിയിൽ മുസാഫിർ എഫ് സി അൽ മദീന ഇന്ന് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. സീസണിൽ ഏറ്റവും മോശം റെക്കോഡുള്ള ഹണ്ടേഴ്സ് കൂത്തുപറമ്പ് അൽ മദീനയോടെങ്കിലും പൊരുതുമോ എന്നതാണ് നോക്കേണ്ടത്. വണ്ടൂരിൽ ഇന്ന് ഇന്നലെ നടന്ന ശാസ്താ മെഡിക്കൽസ് ടൗൺ ടീം അരീക്കോട് പോരാട്ടത്തിന്റെ ആവർത്തനമാണ്. ഇന്നലെ ടൗൺ ടീം ടോസിൽ വിജയിച്ചിരുന്നു. അതിന് പകരം വീട്ടുകയാകും ശാസ്താ മെഡിക്കൽസിന്റെ ലക്ഷ്യം.
എടക്കരയിൽ കെ ആർ എസ് കോഴിക്കോട് ഇന്ന് ജിംഖാന തൃശ്ശൂരിനെ നേരിടും. സീസണിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയിച്ച് കെ ആർ എസ് കോഴിക്കോട് ഇന്നു അതാവർത്തിക്കാൻ തന്നെയാകും ഇറങ്ങുക. മോശം ഫോമിൽ നിന്നു കരകയറാൻ കഴിയാത്ത ജിംഖാനയ്ക്കു വെല്ലുവിളി ഉയർത്താൻ കെ ആർ എസ് കോഴിക്കോടിന് ആകും. മണ്ണാർക്കാട് ഇന്ന് മലപ്പുറം കോഴിക്കോട് ഡർബിയാണ്. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒരുഭാഗത്തും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് എതിർഭാഗത്തും ബൂട്ടുകെട്ടും. ഇരു ശക്തികളും തമ്മിൽ സീസണിൽ ആദ്യമായാണ് നേരിട്ടുമുട്ടുന്നത്.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement