മാവൂരിലെ കണക്ക് മഞ്ചേരിയിൽ തീരുമോ? സൂപ്പറും കാളിക്കാവും ഫൈനലിൽ

- Advertisement -

മാവൂർ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഫൈനലിന്റെ ആവർത്തനമാണ് മഞ്ചേരിൽ ഇന്ന്. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും. മാവൂരിൽ കാളിക്കാവിന്റെ ശക്തികളായിരുന്നു കിരീടം ഉയർത്തിയത്. അന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വേണ്ടെന്നു വെച്ച ഒരു ഗോളിന്റെ, നല്ല ഫുട്ബോളിന്റെ വിജയം സൂപ്പറിന്റെ കൂടെ ഉണ്ടായിരുന്നു പരാജയത്തിലും.

പക്ഷെ ഒന്നു കൂടെ ഫൈനലിൽ പരാജയം എന്നത് സൂപ്പറിന് സങ്കൽപ്പിക്കാൻ കഴിയില്ല. ഇതുവരെ നാലു ഫൈനലുകളിലാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെട്ടത്. നിർഭാഗ്യം മഞ്ചേരിയുടെ മണ്ണിലെങ്കിലും അവരെ വിട്ടു പോകുമെന്നാണ് മലപ്പുറത്തിന്റെ മഞ്ഞപ്പടയും അവരുടെ ആരാധകരും കരുതുന്നത്.

മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് ഇത് മൂന്നാം ഫൈനലാണ്. മത്സരിച്ച രണ്ടിലും കിരീടത്തിൽ മുത്തമിട്ടേ സുഹൈലിന്റെ ടീം മടങ്ങിയുള്ളൂ. മഞ്ചേരിയിലും അതാവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അവസാന പത്തു മത്സരങ്ങളിൽ ഒരു പരാജയം മാത്രമേ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനുള്ളൂ.
FIXTURE

KUPPOOTH

MUSAFIR FC AL MADEENA CHERPULASSERI
V/S
MYC MANHAMBRA
(SASTHA MEDICALS TRISSUR)

MANJERI

AKBAR TRAVELS SUPER STUDIO MALAPURAM
V/ S
METTAMMAL BROTHERS KFC KALIKAVU

MUNDOOR(THRISSUR)

GIONEE MOBILE USHA FC TRISSUR*
V/S
AMIZAD PAIKANNUR AL MINHAL VALANCHERI

VALANCHERI

SKY BLUEEDAPPPAL
V/S
JAWAHAR MAVOOR

KONDOTTY

TOWN TEAM AREACODE
V/S
F C KONDOTTY

THRIKKARIPUR

FRIENDS OF ILYAS NAGAR
(AL SHABAB TRIPANACHI)
V/S
AKBAR TRAVELS SUPER STUDIO MALAPPURAM

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement