മൂന്നടിച്ച് ഫിഫാ, നാലാം ജയത്തോടെ സൂപ്പർ സ്റ്റുഡിയോ

- Advertisement -

അൽ ശബാബ്, ജിംഖാന, സ്കൈ ബ്ലൂ ഇവരെയൊക്കെ പൊരുതി കീഴടക്കി എത്തിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഹണ്ടേഴ്സ് കൂത്തുപറമ്പ് ഒരു വെല്ലുവിളി പോലുമായില്ല. 4-1ന് ബേബി ബേക്കേഴ്സ് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ കണ്ണൂരിലേക്ക് തിരിച്ചയച്ച് ചാവക്കാട് പ്രീ ക്വാർട്ടറിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചുവടുവെച്ചു. കളിയുടെ ആദ്യത്തിൽ ഗോളടിച്ച് 1-0നു മുന്നിലെത്തിയ ഹണ്ടേഴ്സ് കൂത്തുപറമ്പ് ഒരു അട്ടിമറി നടത്തുമെന്നു തോന്നിച്ചെങ്കിലും ഇർഷാദിന്റെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറം സീസണിലെ തങ്ങളുടെ ഏറ്റവും വലിയ വിജയം നേടുകയായിരുന്നു.

picsart_11-27-12-54-28

കർക്കിടാംകുന്നിൽ ഗ്യാലറി നിറഞ്ഞുജനമൊഴുകിയ മത്സരത്തിൽ ഫിഫാ മഞ്ചേരി അനായാസം മൂന്നു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ തകർക്കുകയായിരുന്നു. ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും സീസണിൽ ആദ്യമായി ടീമിലെത്തിയപ്പോൾ ബേസ് പെരുമ്പാവൂർ പ്രതിരോധം തകർന്നു. ഫ്രാൻസിസിലൂടെ ആദ്യ ഗോൾ നേടിയ ഫിഫാ മഞ്ചേരിക്ക് മത്സരമുടനീളം ഒരു വെല്ലുവിളി ഉയർത്താനും ബേസ് പെരുമ്പാവൂരിനായില്ല. ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേടി സീനിയർ ഫ്രാൻസിസ് വരവറിയിച്ചു. ബേസ് പെരുമ്പാവൂരിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

ഇന്നലെ രാത്രിയിലെ ആവേശകരമായ മത്സരം നടന്നത് മങ്കടയിലായിരുന്നു ജിംഖാന തൃശ്ശൂരും മെഡിഗാഡ് അരീക്കോടും നേർക്കുനേർ വന്നപ്പോൾ ഫുട്ബോൾ ആരാധകർക്ക് അതൊരു വിരുന്നു തന്നെയായി. അജിത്തേട്ടന്റെ തന്ത്രങ്ങളിലൂടെ സീസണിൽ വൻ തിരിച്ചു വരവ് നടത്തിയ മെഡിഗാഡ് അരീക്കോട് പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയിച്ച് കയറി അടുത്ത റൗണ്ടിലേക്ക് കടന്നു. രണ്ടു തവണ പിറകിൽ നിന്നതിനു ശേഷം തിരിച്ചുവന്നാണ് മെഡിഗാഡ് അരീക്കോട് നിശ്ചിത സമയത്ത് 2-2 എന്ന സമനില പിടിച്ചത്. വിജയികളെ തീരുമാനിക്കാൻ വേണ്ടി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗോൾ കീപ്പർ മോനുവിന്റെ‌ മികവിൽ മെഡിഗാഡ് അരീക്കോട് വിജയക്കൊടി പാറിച്ചു. മെഡിഗാഡിനു വേണ്ടി ലൈബീരിയൻ താരം ബ്രൂസ്, മലപ്പുറം താരം ശിഹാബ് എന്നിവർ ഗോളുകൾ നേടി.

picsart_11-25-12-57-04

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കണ്ട കുന്നമംഗലത്ത് ഏകപക്ഷീയമായ ജയത്തോടെ ജവഹർ മാവൂർ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നതാണ് കണ്ടത്. എ എഫ് സി വയനാടിനെതിരെ ജവഹർ മാവൂരിനു വേണ്ടി എസ് ബി ടി താരം അസ്ലം ആദ്യ ഗോളും യൂസുഫ് രണ്ടാം ഗോളും നേടി. ആദ്യ മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനോടേറ്റ തോൽവിയിൽ നിന്ന് ഈ വിജയം ജവഹർ മാവൂരിനെ ഉയർത്തും. കുന്നമംഗലത്ത് മത്സരത്തിനു മുൻപ് നടന്ന ആഘോഷപരമായ ഉദ്ഘാടന പരുപാടികൾക്ക് കോഴിക്കോട് ജില്ലാ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം കൊടുത്തു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootba

Advertisement