കോട്ടക്കലിൽ കിരീടം ആർക്ക്? ഫിഫയും ബ്ലാക്കും ഇറങ്ങുന്നു

കോട്ടക്കലിൽ അവസാന പാദ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാക്ക് & വൈറ്റ് ഫൈനലിൽ എത്തി. ആദ്യ പാദത്തിൽ 3-1ന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ എത്തിയ ബ്ലാക്കിന് രണ്ടാം പാദവും എളുപ്പമായിരുന്നു. വെറും സമനില മാത്രമേ ഫൈനലിൽ എത്താൻ വേണ്ടിയിരുന്നുള്ളൂ എങ്കിലും വിജയത്തിനായി തന്നെ ബ്ലാക്ക് & വൈറ്റ് കളിച്ചു. കിംഗ്സ് ലീയും അഡബയോറുമാണ് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനു വേണ്ടി ലക്ഷ്യം കണ്ടത്.


ഫൈനലിൽ ചില്ലറക്കാരല്ല ബ്ലാക്കിനെ കാത്തിരിക്കുന്നത്. സാക്ഷാൽ ഫിഫാ മഞ്ചേരിയാണ്. ബേസ് പെരുമ്പാവൂരിനെ ഗോളിൽ മുക്കിയാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്കെത്തിയത്. ഇരു പാദങ്ങളിലുമായി 7 ഗോളുകളാണ് ബേസ് പെരുമ്പാവൂർ വലയിലേക്ക് ഫിഫാ തൊടുത്തത്. എങ്കിലും കെ എഫ് സി കാളിക്കാവിനോട് കഴിഞ്ഞ ദിവസമേറ്റ പരാജയത്തിന്റെ ഓർമ്മയിലാകും ഫിഫാ മഞ്ചേരി.


ഫൈനലിൽ കാലിടറുന്നതാണ് ഇരു ടീമുകളുടേയും പ്രശ്നം. അഞ്ചു ഫൈനലുകൾ കളിച്ച ഫിഫാ മഞ്ചേരി നാലിലും പരാജയപ്പെട്ടിരുന്നു. ബ്ലാക്കാകട്ടെ കളിച്ച് രണ്ടു ഫൈനലുകളിൽ, എടക്കരയിലും പട്ടാമ്പിയിലും പരാജയം രുചിച്ചിരുന്നു. ബ്ലാക്കിന് ആദ്യ കിരീടമാണ് ലക്ഷ്യം എങ്കിൽ ഫിഫാ മഞ്ചേരിക്ക് ബഹുദൂരം മുന്നിലുള്ള അൽ മദീന ചെർപ്പുളശ്ശേരിയോടൊപ്പം കിരീട നേട്ടങ്ങളിൽ ഒപ്പം എത്തുകയാകും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഎഴുതി തള്ളേണ്ടെന്ന് കെ എഫ് സി കാളിക്കാവ്, ഫിഫയെ തകർത്ത് സെമിയിൽ
Next articleകോഹ്‍ലിയ്ക്കും വിജയ്ക്കും ശതകം, ആദ്യ ദിനം ഇന്ത്യ ശക്തം