ഫിഫാ മഞ്ചേരി ബേസ് പെരുമ്പാവൂരിനെതിരെ ഇന്ന്

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലാം ടൂർണമെന്റ് തുടങ്ങുകയാണ്.
കുന്നമംഗലം അഖിലേന്ത്യാ സെവൻസിലാണ് ഇന്നു മുതൽ പന്തുളുരുന്നത്. ആദ്യ മത്സരത്തിൽ എ എഫ് സി വയനാട് ശക്തരായ ജവഹർ മാവൂരിനെ നേരിടും. ശാസ്താ മെഡിക്കൽസിനോട് പരാജയപ്പെട്ടാണ് ജവഹർ മാവൂർ കുന്നമംഗലത്തെത്തുന്നത്.

കർക്കിടാംകുന്നിൽ ഇന്ന് ഫിഫാ മഞ്ചേരി ബേസ് പെരുമ്പാവൂർ പോരാട്ടമാണ്. സീസണിൽ ഇതുവരെ ഫോമിലെത്താത്ത ബേസ് പെരുമ്പാവൂർ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കെ എഫ് സി കാളിക്കാവിനോട് പരാജയപ്പെട്ടത്. എഫ് സി മുംബൈയെ 2-1ന് തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി വരുന്നത്. വിജയത്തിനു തിളക്കം പോരാ എന്നു പറഞ്ഞ വിമർശകർക്കു മറുപടി പറയുക എന്ന ലക്ഷ്യത്തോടും കൂടെയാകും ഫിഫാ മഞ്ചേരി ഇന്നിറങ്ങുക.

picsart_11-27-12-52-13

മങ്കടയിൽ ഇന്നു പോരാട്ടം മെഡിഗാഡ് അരീക്കോടും ജിംഖാന തൃശ്ശൂരും തമ്മിലാണ്. മെഡിഗാഡ് അരീക്കോട് അജിത്തേട്ടന്റെ തന്ത്രങ്ങളുടെ മികവിൽ മോശം തുടക്കത്തിൽ നിന്നു കരകയറിയിരിക്കുകയാണ്. മറുവശത്ത് ജിംഖാന തൃശ്ശൂർ സീസണിലെ മികച്ച തുടക്കത്തിൽ ഒരോ മത്സരം കഴിയുംതോറും പിറകോട്ടു പോകുന്നതാണ് കാണുന്നത്.

ചാവക്കാട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇന്നു സീസണിലെ നാലാം അങ്കത്തിനിറങ്ങും. അഞ്ചു ദിവസങ്ങൾക്കിടയിലെ നാലാം മത്സരമാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനിത്. മൂന്നു മത്സരങ്ങളും ജയിച്ചിരിക്കുന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വെല്ലുവിളിയുമായി എത്തുന്നത് ബേബി ബേക്കേഴ്സ് ഹണ്ടേഴ്സ് കൂത്തുപറമ്പാണ്. ആദ്യ മത്സരത്തിൽ 4-1ന്റെ പരാജയം ബ്ലേക്ക് & വൈറ്റ് കോഴിക്കോടിൽ നിന്നേറ്റു വാങ്ങിയാണ് ഹണ്ടേഴ്സ് കൂത്തുപറമ്പ് സീസൺ തുടങ്ങിയത്.

Advertisement