തുവ്വൂരിൽ ഫിഫാ മഞ്ചേരിക്കെതിരെ കാളിക്കാവ് സെമിയിൽ ഇറങ്ങുന്നു

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ സെമിയുടെ ആദ്യ പാദ പോരാട്ടത്തിനായി ഫിഫാ മഞ്ചേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഇന്നിറങ്ങും. രണ്ടു ടീമുകളും വലിയ പരാജയങ്ങൾക്കു ശേഷമാണ് സെമി പോരാട്ടത്തിനേക്ക് വരുന്നത്. കാളിക്കാവിന് അവസാന മത്സരത്തിൽ പരാജയമേറ്റു വാങ്ങേണ്ടി വന്നത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ കയ്യിൽ നിന്നായിരുന്നും അഞ്ചു ഗോളുകളാണ് ലിൻഷാ മെഡിക്കൽസ് അന്ന് കാളിക്കാവിന്റെ വലയിൽ കയറ്റിയത്. ഫിഫാ മഞ്ചേരി തൃക്കരിപ്പൂർ സെവൻസിന്റെ സെമിഫൈനലിൽ തോറ്റു പുറത്തായ ക്ഷീണത്തിലാണ്. അവസാനം ഇരുടീമുകളും മാവൂരിലായിരുന്നു ഏറ്റുമുട്ടിയത്. അന്നു ജയം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനായിരുന്നു.

 

വളാഞ്ചേരിയിൽ കെ ആർ എസ് കോഴിക്കോടും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ ഇരുടീമുകള വളാഞ്ചേരിയിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. വിജയികളെ കണ്ടത്താൻ മത്സരം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

 

വരന്തരപ്പിള്ളിയിൽ മെഡിഗാഡ് അരീക്കോടും ബേസ് പെരുമ്പാവൂരും തമ്മിലാണ് മത്സരം. സീസണിൽ മികച്ച ഫോമിലെല്ലായെങ്കിലും തങ്ങളുടെ ദിവസം ആരെയും അട്ടിമറിക്കാൻ പോന്ന ടീമാണ് ബേസ് പെരുമ്പാവൂർ. അൽ മദീന ചെർപ്പുള്ളശ്ശേരിയേയും ഉഷാ എഫ് സിയേയും ഒക്കെ ഇതിനു മുമ്പ് ബേസ് പെരുമ്പാവൂർ അട്ടിമറിച്ചിട്ടുണ്ട്. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം മെഡിഗാഡ് അരീക്കോടിനായിരുന്നു.

Advertisement