രണ്ടാം മത്സരവും വിജയിച്ച് ഫിഫാ മഞ്ചേരി

- Advertisement -

സീസണിലെ തങ്ങളുടെ രണ്ടാം മത്സരവും വിജയിച്ച് ഫിഫാ മഞ്ചേരി. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയേയും ഫിഫ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് വലപ്പാട് നടന്ന മത്സരത്തിൽ ജയ തൃശ്ശൂരിനെ ശാസ്ത മെഡിക്കൽസ് തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ശാസ്തയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement