ആലത്തൂരിൽ ഫിഫ മഞ്ചേരിക്ക് ഫൈനലിൽ ഉഷാ എഫ് സി എതിരാളികൾ

- Advertisement -

ആലത്തൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ച് ഉഷാ എഫ് സി തൃശ്ശൂർ ഫൈനലിലേക്ക്ക്ക്. ഇന്നലെ നടന്ന മത്സരത്തിൽ അൽ മദീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ ഇരുടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.

എഫ് സി പെരിന്തൽമണ്ണയെ ആണ് ഫിഫാ മഞ്ചേരി ഫൈനലിലേക്കുള്ള വഴിയിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement