ഫിഫാ മഞ്ചേരി കുതിക്കുന്നു, അഭിലാഷിന്റെ വലയിൽ നാല്

- Advertisement -

ഫിഫാ മഞ്ചേരി അവരുടെ മികച്ച ഫോമിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇന്നലെ കിരീടം നേടിയ ഫിഫാ മഞ്ചേരി ഇന്ന് തുവ്വൂരിൽ ഇറങ്ങിയപ്പോൾ അഭിലാഷ് എഫ് സി കുപ്പൂത്തിന്റെ കഥ കഴിച്ചു. എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ജൂനിയർ ഫ്രാൻസിസിന്റെ ഇരട്ട ഗോളും കുട്ടന്റേയും ഷാനവാസിന്റേയും തകർപ്പൻ ഫിനിഷുമാണ് അഭിലാഷിന്റെ വല നിറച്ചത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും ആദ്യ പാദത്തിനിറങ്ങിയപ്പോൾ കളി സമനിലയിൽ പിരിഞ്ഞു. പാട്രിക്കിലൂടെ മഞ്ചേരിയിൽ സൂപ്പർ ആദ്യം മുന്നിലെത്തിയെങ്കിൽ അധികം താമസിയാതെ ഗോൾ മടക്കിക്കൊണ്ട് ബ്ലാക്ക് ഒപ്പമെത്തി. രണ്ടാം പാദ സെമി മറ്റന്നാൾ നടക്കും.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ജയാ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി സെമിയിലേക്ക് കടന്നു. തുടക്കത്തിൽ മുന്നിലെത്തിയ ജയ എഫ് സി തൃശ്ശൂരിനെ ശക്തമായ തിരിച്ചുവരവിലൂടെയാണ് അൽ മദീന കീഴടക്കിയത്. അൽ മദീന ചെർപ്പുളശ്ശേരിക്കു വേണ്ടി ആൽബർട്ടും ഡിമറിയയുമാണ് ഗോളുകൾ നേടിയത്.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം ആതിഥേയരായ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി എഫ് സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാൽ വളാഞ്ചേരിയുടെ വിജയം. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത ഒരു ഗോളിന് ടൗൺ ടീം അരീക്കോട് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ പരാജയപ്പെടുത്തി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement