Site icon Fanport

മൊറയൂരിൽ ഫിഫാ മഞ്ചേരി – സൂപ്പർ സ്റ്റുഡിയോ പോരിൽ സംഘർഷം, കളി മാറ്റിവെച്ചു

മൊറയൂർ അഖിലേ‌ന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഇന്ന് നടന്ന മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമായിരുന്നു ഇന്ന് മൊറയൂരിൽ ഏറ്റുമുട്ടിയത്. എന്നാൽ മത്സരത്തിനിടെ ഉണ്ടായ റഫറിയുടെ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് കാണികളും റഫറിമാരും കളിക്കാരും പരസ്പരം വാക്കു തർക്കത്തിലും കയ്യാംകളിയിലും എത്തിയതോടെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

മത്സരം സൂപ്പർ സ്റ്റുഡിയോ 3 – 2ഫിഫാ മഞ്ചേരി എന്ന് നിൽക്കുന്ന സമയത്ത് ഫിഫയുടെ ഒരു മുന്നേറ്റം സൂപ്പർ ഗോൽ കീപ്പർ തടഞ്ഞപ്പോ റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു‌. എന്നാൽ ഫിഫയുടെ ഫോർവേഡ് ഓഫ് സൈഡ് ആയിരുന്നെന്ന് സൂപ്പർ സ്റ്റുഡിയോ താരങ്ങളും കാണികളും വാദിച്ചു. തുടർന്ന് ഒരു രക്ഷയും ഇല്ലാതെ കമ്മിറ്റി മത്സരം മാറ്റിവെച്ചതായി അറിയിച്ചു. സി സി ടി വി ദൃശ്യം പരിശോധിച്ച ശേഷം ഓഫ് സൈഡ് ആണോ അല്ലയോ എന്ന് തീരുമാനിക്കും എന്നും കമ്മിറ്റി അറിയിച്ചു‌.

Exit mobile version