ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോയും ജവഹർ മാവൂരും ഇന്നിറങ്ങും

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്നും മൂന്നു ടൂർണമെന്റുകളിലായി മൂന്നു മത്സരങ്ങളാണ് നടക്കുന്നത്. മൂന്നും ഒന്നിനൊന്നു മികച്ച മത്സരങ്ങളും. സെവൻസ് ഫുട്ബോളിലെ വമ്പന്മാരായ ഫിഫാ മഞ്ചേരി പ്രചര ചാവക്കാട് നടത്തുന്ന ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ മുംബൈ എഫ് സിക്കെതിരെ ഇറങ്ങും. അഖിലേന്ത്യാ സെവൻസിൽ കേരളത്തിനു പുറത്തു നിന്നു പങ്കെടുക്കുന്ന രണ്ടേ രണ്ടു ക്ലബുകളിൽ ഒന്നാണ് മുംബൈ എഫ് സി.

picsart_11-23-01-29-09

മറ്റൊരു മിന്നുന്ന പോരാട്ടം നടക്കുന്നത് കർക്കിടാംകുന്നിലാണ്. മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇന്ന് ആദ്യ പോരാട്ടത്തിന് ഉച്ചാരക്കടവിൽ ഇറങ്ങും. ബാബു തിരൂർക്കാടും മനു മനാൽഡോയും തന്ത്രങ്ങൾ മെനയുന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനൊപ്പം സെവൻസ് ഫുട്ബോൾ ഇതിഹാസം ബാവക്കയും ഉണ്ട്. സൂപ്പർ സ്റ്റുഡിയോക്ക് എതിരായി ഇറങ്ങുന്നത് കരുത്തരായ അൽ ശബാബ് ത്രിപ്പനച്ചിയാണ്. കഴിഞ്ഞ മത്സരത്തിൽ 4-1ന് ഹയർ സബാൻ കോട്ടക്കലിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാകും അൽ ശബാബ് ഇറങ്ങുന്നത്. മിന്നുന്ന ഫോമിലുള്ള ജോണിലും മൈക്കളിലുമാണ് അൽ ശബാബ് ത്രിപ്പനച്ചിയുടെ പ്രതീക്ഷ.

picsart_11-23-01-15-02

മങ്കടയിൽ ജവഹർ മാവൂരാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ശാസ്താ മെഡിക്കൽസ് തൃശ്ശൂരാണ് എതിരാളികൾ. ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ച് സീസൺ തുടങ്ങിയ ശാസ്താ മെഡിക്കൽസിനു ഇന്ന് അങ്കം എളുപ്പമാവില്ല.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement