ഗ്യാലറി നിറഞ്ഞു!! അർനോൾഡ് മിന്നി, ഫിഫാ മഞ്ചേരിക്ക് ഗംഭീര തുടക്കം

- Advertisement -

അഖിലേന്ത്യാ സെവൻസിന്റെ പുതിയ സീസണിലെ ഫിഫാ മഞ്ചേരിയുടെ തുടക്കം വിജയത്തോടെ തന്നെ. ഇന്ന് ഒതുക്കിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് ഫിഫാ മഞ്ചേരി തകർത്തത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

വിദേശ താരം അർനോൾഡ് ആണ് ഇന്ന് ഫിഫാ മഞ്ചേരിയുടെ സ്റ്റാറായി മാറിയത്. ഫിഫയ്ക്ക് വേണ്ടി രമ്മ്ട് ഗംഭീര ഗോളുകളാണ് അർനോൾഡ് ഇന്ന് നേടിയത്. 25 വാര അകലെ നിന്നൊരു ഗംഭീര ഷോട്ടിലൂടെ ആയിരുന്നു അർനോൾഡിന്റെ ആദ്യ ഗോൾ. ഫിഫാ മഞ്ചേരിയുടെ ആദ്യ മത്സരം കാണാൻ ഗ്യാലറി തിങ്ങി നിറഞ്ഞിരുന്നു. നാളെ ഒതുക്കുങ്ങൽ സെവൻസിൽ ലിൻഷ മണ്ണാർക്കാട് എഫ് സി കൊണ്ടോട്ടിയെ നേരിടും

Advertisement