ഫിഫാ മഞ്ചേരിയെ അട്ടിമറിച്ച് സോക്കർ ഷൊർണ്ണൂർ

- Advertisement -

സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരിക്ക് സോക്കർ ഷൊർണ്ണൂർ വക ഷോക്ക്. വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ആണ് ഇന്ന് ഫിഫാ മഞ്ചേരി അപ്രതീക്ഷിതമായി പരാജയം നേരിട്ടത്. ഇന്ന് നടന്ന പോരാട്ടത്തിൽ ഫിഫ ജയിക്കും എന്നായിരുന്നു ഉറപ്പിച്ചത്. എന്നാൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഫിഫയെ തോല്പിക്കാൻ ഷൊർണ്ണൂരിനായി. ഒതുക്കുങ്ങൾ ഫൈനലിൽ ഏറ്റ പരാജയത്തിൽ നിന്ന് കരകയറാം എന്നായിരുന്നു ഫിഫ കരുതിയത്. എന്നാൽ ഇത് നടന്നില്ല.

നാളെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാട് അൽ മദീനയെ നേരിടും.

Advertisement