Site icon Fanport

സെമി പോരിൽ ഇന്ന് ഫിഫാ മഞ്ചേരി സ്കൈ ബ്ലൂവിന് എതിരെ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഒതുക്കുങ്ങൽ ആണ്. അവിടെ ആദ്യ സെമി പോരാട്ടത്തിൽ സെവൻസിലെ രണ്ട് വമ്പന്മാർ ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് തുക്കുങ്ങലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. സീസണിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് സ്കൈ ബ്ലൂ എടപ്പാൾ. ഫിഫാ മഞ്ചേരിയാകട്ടെ കളിച്ച എഴു മത്സരങ്ങളിൽ ആറു വിജയിച്ചു നിൽക്കുകയാണ് ഇപ്പോൾ. ആദ്യ ഫൈനൽ ആകും ഇന്ന് ഇരു ടീമുകളുടെയുൻ ലക്ഷ്യം.

ഫിക്സ്ചറുകൾ;

മുടിക്കൽ;
റോയൽ ട്രാവൽസ് കോഴിക്കോട് vs എ വൈ സി ഉച്ചാരക്കടവ്

പെരിന്തൽമണ്ണ;
സൂപ്പർ സ്റ്റുഡിയോ vs ഉഷ തൃശ്ശൂർ

വാണിയമ്പലം;
അൽ മദീന vs ജവഹർ മാവൂർ

പിണങ്ങോട്;
സബാൻ കോട്ടക്കൽ vs കെ ആർ എസ് കോഴിക്കോട്

ഒതുക്കുങ്ങൽ;

സ്കൈ ബ്ലൂ vs ഫിഫാ മഞ്ചേരി

Exit mobile version