കർക്കിടാംകുന്ന് ക്വാർട്ടറിൽ ഇന്ന് ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂ എടപ്പാളും

സെവൻസിൽ ഇന്ന് ആകെ ഒരു മത്സരം മാത്രമേ ഉള്ളൂ. കർക്കിടാംകുന്നിൽ ആണ് ഇന്ന് ആകെ മത്സരമുള്ളത്. കർക്കിടാംകുന്നിലെ നിർണായക ക്വാർട്ടർ പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പ ഫിഫാ മഞ്ചേരിയെ നേരിടും. അവസാന സെമി ഫൈനലിസ്റ്റുകളെ അറിയാനുള്ള പോരാട്ടമാണിത്. കഴിഞ്ഞ ദിവസം എടക്കരയിൽ നടത്തിയ വൻ തിരിച്ചുവരവിന്റെ ആവേശത്തിലാണ് ഫിഫയുള്ളത്. മികച്ച ഫോമിലുള്ള ഫിഫയെ തോല്പ്പിക്കുക സ്കൈ ബ്ലൂവിന് അത്ര എളുപ്പമുള്ള പരുപാടി ആയിരിക്കില്ല.

എടക്കരയിൽ ഇന്ന് മത്സരം നടക്കില്ല.