
സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ഫിഫാ മഞ്ചേരി ഇന്ന് എടത്തനാട്ടുകരുടെ മൈതാനത്ത് ഇറങ്ങും. എഫ് സി കൊണ്ടോട്ടിയാണ് ഫിഫാ മഞ്ചേരിക്ക് ഇന്ന് എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ഫിഫാ മഞ്ചേരി എഫ് സി ഗോവയെ തകർത്തിരുന്നു.
ആദ്യ മത്സരത്തിൽ ഫ്രാൻസിസാണ് ഫിഫയ്ക്കായി നാലു ഗോളുകളും നേടിയത്. എഫ് സി കൊണ്ടോട്ടിക്ക് ഇത് സീസണിലെ ആദ്യ മത്സരമാണ്.
ഇന്നത്തെ മറ്റു മത്സരങ്ങൾ;
വലപ്പാട്; ശാസ്ത മെഡിക്കൽസ് vs ജയ തൃശ്ശൂർ
കൊപ്പം; ലിൻഷാ മെഡിക്കൽസ് vs ജവഹർ മാവൂർ
മമ്പാട്; അഭിലാഷ് കുപ്പൂത്ത് vs അൽ മിൻഹാൽ വളാഞ്ചേരി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial