
സെവൻസ് സീസണിലെ മൂന്നാം ഫൈനൽ ഇന്ന് ചാവക്കാടിൽ. പ്രചര ചാവക്കാട് അഖിലേന്ത്യ സെവൻസിലെ ഫൈനലിൽ ഏറ്റുമുട്ടുന്നത് സെവൻസ് ലോകത്തെ രണ്ട് വമ്പന്മാരാണ്. റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടും ഫിഫാ മഞ്ചേരിയും. ഇരുടീമുകളുടേയുൻ സീസണിലെ ആദ്യ ഫൈനലാണിത്.
ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. സീസണിൽ അത്ര മികച്ച ഫോമിൽ അല്ലാത്ത ഫിഫയ്ക്ക് ഇന്ന് കിരീടം നേടിയാൽ അത് മികവിലേക്ക് തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകും.
ലിൻഷാ മെഡിക്കൽസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് റോയൽ ട്രാവൽസ് ഫൈനലിലേക്ക് കടന്നത്. മികച്ച താരനിരയുമായി ഇറങ്ങുന്ന റോയൽ ട്രാവൽസ് സീസണിൽ അപ്രതീക്ഷിത പരാജയങ്ങൾ നേരിട്ടെങ്കിലും മികച്ച ഫോമിലാണ്. ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial