മങ്കട അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ജയം

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് മികച്ച വിജയം. ഇന്നലെ എഫ് സി പെരിന്തൽമണ്ണയെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ജയം. മഞ്ചേരിക്കായി ഫ്രാൻസിസ്, ടൈറ്റസ്, ഫിലിപ്പ് എന്നിവർ ഗോളുകൾ കണ്ടെത്തി.

കല്പറ്റ അഖിലേന്ത്യാ സെവൻസിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി മികച്ച വിജയം കുറിച്ചു. ഇന്നലെ ലക്കി സോക്കർ ആലുവയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ടോപ്പ് മോസ്റ്റ് തലശ്ശേരി പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement