അങ്കം വെട്ടാൻ മഞ്ചേരിയുടെ ഫിഫയും മലപ്പുറത്തിന്റെ സൂപ്പറും ഇറങ്ങുന്നു

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്ന് അങ്കക്കളമാണ്. ഇറങ്ങുന്നത് കൊലകൊമ്പന്മാർ. മലപ്പുറത്തിന്റെ മഞ്ഞപ്പടയും മഞ്ചേരിയിലെ രാജാക്കന്മാരും. ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഇറങ്ങുമ്പോൾ തീർക്കാനുള്ള കണക്കുകളും ചില്ലറയല്ല. എടത്തനാട്ടുകര സെമി ഫൈനലിൽ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ആദ്യ പാദം സൂപ്പർ ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ ഫിഫാ കണക്കു തീർത്ത് സൂപ്പറിനെ പുറത്താക്കി ഫൈനലിലേക്ക് കടന്നിരുന്നു. ഇനി സൂപ്പറിന്റെ ഊഴമാണ് പക വീട്ടാൻ. ഇന്ന് ആര് ജയിച്ചാലും മുണ്ടൂരിൽ പൊടിപാറും.

ആവേശകരമായ മറ്റൊരു പോരാട്ടം നടക്കുന്നത് തുവ്വൂരിലാണ്. മെഡിഗാഡ് അരീക്കോടും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും. കഴിഞ്ഞ തവണ ഇരുവരും മുണ്ടൂരിൽ ഏറ്റുമുട്ടിയപ്പോൾ കളി ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് പക്ഷെ ഒരു വിജയികളെ കണ്ടെത്തി ആ സമനിലതെറ്റിച്ചേ മതിയാകൂം മെഡിഗാഡിന്റെ ബ്രൂസ്- മമ്മദ് കൂട്ടുകെട്ടും ബ്ലാക്കിന്റെ ആഷിഖ് ഉസ്മാൻ- അഡബയോർ കൂട്ടുകെട്ടും മികച്ച ഫോമിലാണ്.

കൊണ്ടോട്ടിയിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും. വളാഞ്ചേരിയിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ന്യൂകാസിൽ ലക്കി സോക്കർ ആലുവയും തമ്മിലാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal