
പരാജയമറിയാതെ കുതിക്കുന്ന ഫിഫാ മഞ്ചേരി തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇറങ്ങും. എഫ് സി തൃക്കരിപ്പൂരാണ് ഫിഫാ മഞ്ചേരിയെ തടയാൻ ഇറങ്ങുന്നത്. സൂപ്പറിനോട് എടത്തനാട്ടുകര സെമിയിൽ ഏറ്റതാണ് ഫിഫാ മഞ്ചേരിയുടെ അവസാന പരാജയം. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നത്.
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും എ വൈ സി ഉച്ചാരക്കടവും തമ്മിലാണ് പോരാട്ടം. സീസണിൽ ഒരൊറ്റ തവണയേ ഇരു ടീമുകളും ഏറ്റു മുട്ടിയിട്ടുള്ളൂ. പട്ടാമ്പിയിലായിരുന്നു അത്. അന്ന് പട്ടാമ്പിയിൽ ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ടോസ് വേണ്ടി വന്നു വിജയികളെ കണ്ടെത്താൻ. മെഡിഗാഡ് അരീക്കോടായിരുന്നു അന്നു ടോസിൽ വിജയിച്ചത്.
വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും തമ്മിലാണ് മത്സരം. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് കുപ്പൂത്തിലായിരുന്നു. അന്ന് സോക്കർ സ്പോർട്ടിംഗ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അട്ടിമറിച്ചിരുന്നു. വീണ്ടും സോക്കർ സ്പോർട്ടിംഗ് അതാവർത്തിക്കുമോ അതോ സൂപ്പർ ആ പരാജയത്തിനു പകരം വീട്ടുമോ എന്നതാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്.
മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. ശാസ്താ മെഡിക്കൽസിനെ പരാജയപ്പെടുത്തിയാണ് സ്കൈ ബ്ലൂ എടപ്പാൾ ക്വാർട്ടറിൽ എത്തിയത്. ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തിയായിരുന്നു ബ്ലാക്കിന്റെ ക്വാർട്ടർ പ്രവേശനം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal