Site icon Fanport

തുവ്വൂർ സെമിയിൽ ഫിഫാ മഞ്ചേരിക്ക് ജയം

ഫിഫാ മഞ്ചേരി വീണ്ടും വിജയ വഴിയിൽ. ഇന്നലെ മഞ്ചേരിയിൽ സമനില വഴങ്ങിയ ഫിഫാ മഞ്ചേരി ഇന്ന് തുവ്വൂരിൽ വിജയ വഴിയിലേക്ക് തിരിച്ചു വന്നു. തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ സെമിയിലാണ് ഫിഫാ മഞ്ചേരി ഇന്ന് ജയിച്ച് കയറിയത്. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട ഫിഫാ മഞ്ചേരി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായുരുന്നു വിജയിച്ചത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ ഫിഫാ മഞ്ചേരിയുടെ രണ്ടാം ജയം മാത്രമാണിത്.

നാളെ തുവ്വൂരിൽ മത്സരമില്ല.

Exit mobile version