ഫിഫാ മഞ്ചേരി വേട്ട തുടങ്ങി, എടത്തനാട്ടുകരയിൽ ആദ്യ കിരീടം

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് കിരീടം. ഉഗ്രൻ ഫോമിൽ ഉള്ള സബാൻ കോട്ടക്കലിനെ തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി കിരീടം ഉറപ്പിച്ചത് ഇന്ന് നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറന്നിരുന്നില്ല. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-2ന് ഫിഫാ മഞ്ചേരി വിജയിക്കുകയായിരുന്നു.

സീസണിലെ ഫിഫാ മഞ്ചേരിയുടെ ആദ്യ കിരീടമാണ് ഇത്. സെമി ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാമത് എത്തിയായിരുന്നു സബാൻ ഫൈനൽ ഉറപ്പിച്ചത്. സെമി ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്തായിരുന്നു ഫിഫയുടെ ഫൈനൽ പ്രവേശനം. സെമി ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-0 എന്ന സ്കോറിന് സബാൻ ജയിച്ചിരുന്നു.

Advertisement