വീണ്ടും ഫൈനലിൽ ഫിഫാ മഞ്ചേരി ചാരമായി, മൂന്നാം കിരീടം ഉയർത്തി മെഡിഗാഡ് അരീക്കോട്

- Advertisement -

ഒരിക്കൽ കൂടെ ഫിഫാ മഞ്ചേരി ഫൈനലിൽ കളി മറന്നു. നിലമ്പൂർ അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടത്തിൽ ഫിഫ തകർന്നടിഞ്ഞപ്പോൾ ഉദിച്ച് ഉയർന്നത് മെഡിഗാഡ് അരീക്കോട്. ഇന്ന് നിലമ്പൂർ നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മെഡിഗാഡ് അരീക്കോട് ഫിഫയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ഫിഫ പിറകിൽ പോയിരുന്നു.

മെഡിഗാഡ് അരീക്കോടിന്റെ ഈ സീസണിലെ മൂന്നാം കിരീടമാണിത്. സീസണിൽ കളിച്ച എല്ലാ ഫൈനലിലും മെഡിഗാഡ് അരീക്കോട് കിരീടം സ്വന്തമാക്കി. സെമി ഫൈനലിൽ അൽ മദീനയെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും മെഡിഗാഡ് മദീനയെ തോൽപ്പിച്ചിരുന്നു.

ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ അഞ്ചാം ഫൈനലായിരുന്നു. ഇത് നാല തവണയാണ് ഫിഫാ മഞ്ചേരി ഈ സീസണിൽ ഫൈനലിൽ വീഴുന്നത്.

Advertisement