വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരിക്ക് തോൽവി

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി പുറത്ത്‌. ഇന്നലെ നടന്ന മത്സരത്തിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയാണ് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ടോപ്പ് മോസ്റ്റ് തലശ്ശേരി ഫിഫയെ വീഴ്ത്തിയത്‌. ആദ്യ ഇരുവരും വളാഞ്ചേരിയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു.

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ സെമിയിൽ സബാൻ കോട്ടക്കലും റോയൽ ട്രാവൽസും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് വീതം ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement