കിരീടത്തിൽ പച്ചപ്പടയുടെ മുത്തം, കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരി ചാമ്പ്യന്മാർ!!

- Advertisement -

ഫിഫാ മഞ്ചേരി കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ ചാമ്പ്യന്മാരായി. കൊണ്ടോട്ടിയിൽ ഇന്ന് നടന്ന കലാശ പോരാട്ടം കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ച് ആണ് ഫിഫാ മഞ്ചേരി കിരീടം നേടിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം കിരീടമാണിത്.

ഇന്നലെ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സൂപ്പർ സ്റ്റുഡിയോ തകർത്തു കൊണ്ടായിരുന്നു ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്നലെ ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിയുടെ സീസണിലെ ഏഴാം ഫൈനലായിരുന്നു ഇത്.

Advertisement