Site icon Fanport

അഞ്ചടിച്ച് ഫിഫാ മഞ്ചേരി കാടപ്പടി ഫൈനലിൽ

കാടപ്പടി കാടപ്പടി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനമായി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദം വിജയിച്ച് ഫിഫാ മഞ്ചേരി കൂടെ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി വൻ വിജയം തന്നെ നേടി. ഫിറ്റ്വെൽ കോഴിക്കോടിനെ നേരിട്ട ഫിഫാ മഞ്ചേരി അഞ്ചു ഗോളുകളാണ് അടിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം.

ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. ഇനി ഫൈനലിൽ ഫ്രണ്ട്സ് മമ്പാടിനെ ആകും ഫിഫ നേരിടുക. മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച് ആണ് ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടന്നത്. ഞായറാഴ്ച ആകും ഫൈനൽ നടക്കുക.

Exit mobile version