Site icon Fanport

പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരി ഫൈനലിൽ

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ സെവൻസിലെ വമ്പൻ ടീമായ ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് ഫിഫ മഞ്ചേരി ഫൈനലിലേക്ക് കടന്നത്‌. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിഫാ മഞ്ചേരി വിജയിച്ചത്ം ആദ്യ പാദ സെമി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.

ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം ഫൈനലാണിത്. ആദ്യ കിരീടമാകും ഫിഫ ലക്ഷ്യം വെക്കുന്നത്. ഫൈനലിൽ എ വൈ സി ഉച്ചാരക്കടവിനെ ആകും ഫിഫ നേരിടുക. എഫ് സി പെരിന്തൽമണ്ണയെ തോൽപ്പിച്ച് ആയിരുന്നു എ വൈ സി ഫൈനലിൽ എത്തിയത്.

Exit mobile version