Picsart 23 02 14 22 12 13 268

ഫിഫാ മഞ്ചേരിക്ക് എതിരെ എഫ് സി തൃക്കരിപ്പൂരിന്റെ ആറാട്ട്!! സീസണിലെ ഏറ്റവും വലിയ പരാജയം!!

വളപട്ടണം സെവൻസ് ടൂർണമെന്റിൽ ഇന്ന് ഫിഫാ മഞ്ചേരി നാണംകെട്ടു എന്ന് പറയാം. സെവൻസിലെ വമ്പന്മാരായ ഫിഫ മഞ്ചേരി എഫ്‌സി തൃക്കരിപ്പൂരിൽ നിന്ന് 6-2 എന്ന വലിയ പരാജയം തന്നെ നേരിട്ടു. ഈ സീസണിലെ ഫിഫാ മഞ്ചേരിയുടെ ഏറ്റവും വലിയ പരാജയം ആണിത്. എഫ്സി തൃക്കരിപ്പൂരിന് ഈ സീസണിലെ ഏറ്റവും വലിയ വിജയവും.

ഈ മത്സരത്തിന് മുമ്പ്, ഫിഫ മഞ്ചേരി സീസണിലെ ഒരു മത്സരത്തിലും മൂന്ന് ഗോളിൽ കൂടുതൽ വഴങ്ങിയിട്ടുണ്ടായിരുന്നില്ല. ഈ ഫലം ആരാധകരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചു എന്ന് പറയാം.. ഈ സീസണിലെ ഫിഫ മഞ്ചേരിയുടെ 23-ാം തോൽവിയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയ ടീമും ഫിഫ മഞ്ചേരി ആണ് എന്നത് ഫിഫയുടെ ഈ സീസണിലെ മോശം ഫോം വ്യക്തമാക്കുന്നു.

നാളെ വളപട്ടണം സെവൻസിൽ എഫ് സി തൃക്കരിപ്പൂർ എഫ് സി കൊണ്ടോട്ടിയെ നേരിടും.

Exit mobile version