ഫിഫയും ജവഹർ മാവൂരും കൊണ്ടോട്ടിയിൽ പോരിനിറങ്ങുന്നു

- Advertisement -

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും ജവഹർ മാവൂരും തമ്മിലാണ് മത്സരം. ജവഹറും ഫിഫയും സീസണിൽ രണ്ടു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടു തവണയും 2-1 എന്ന സ്കോറിന് ഫിഫാ മഞ്ചേരി വിജയിക്കുകയായിരുന്നു. ഇന്ന് കൊണ്ടോട്ടിയിൽ ഇറങ്ങുമ്പോൾ ആ ചരിത്രം തിരുത്തുകയാകും ജവഹർ മാവൂരിന്റെ ലക്ഷ്യം.

വളാഞ്ചേരിയിൽ ഇന്ന് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലാണ് പോരാട്ടം. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കാളിക്കാവിന് വമ്പൻ പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. അന്നു ഡാനിയലിന്റെ ഹാട്രിക്കിന്റെ മികവിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് 4-1ന്റെ വിജയം നേടിയിരുന്നു. പക്ഷെ അവസാന ഏഴു മത്സരങ്ങളും പരാജയപ്പെട്ടിരിക്കുന്ന ലിൻഷയ്ക്ക് ഫോമിലേക്ക് തിരിച്ചുവരാൻ ആകുമോ എന്നതാണ് ചോദ്യം.

Summer Tradingവാരന്തരപിള്ളിയിൽ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരുന്നത് സ്കൈ ബ്ലൂ എടപ്പാളും ശാസ്താ മെഡിക്കൾസ് തൃശ്ശൂരുമാണ്.

Advertisement