കുട്ടന്റെ ഏക ഗോളിൽ ഫിഫാ മഞ്ചേരി ശാസ്തയെ പൂട്ടി

0

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തിം കുട്ടന്റെ ഏക ഗോളിന്റെ വലത് തി ലായിരുന്നു ഫിഫ മഞ്ചേരിയുടെ വിജയം. രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. ഒരു റെഡ് കാർഡും പരിക്കും കാരണം പകരമിറക്കാൻ ആളില്ലാതെ വലഞ്ഞ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനു വേണ്ടി കളി കാണാൻ വന്ന അനിൽ കുമാർ കളത്തിലിറങ്ങിയത് കാണികൾക്ക് കൗതുകമായി. പഴയ വിവാ കേരള താരമായ അനിൽ കുമാർ മത്സരം വീക്ഷിച്ചു ഗ്യാലറിയിൽ ഇരിക്കുകയായിരുന്നു. കേരളം കണ്ട മികച്ച ഫോർവേഡുകളിൽ ഒന്നായ അനിൽ കുമാറിമ് മികച്ച പിന്തുണയാണ് വരന്തരപ്പിള്ളി ഗ്യാലറി നൽകിയത്.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന ദിവസത്തെ മത്സരത്തിൽ എഫ് സി കൊണ്ടോട്ടിക്ക് തകർപ്പൻ ജയം. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി. സീസണിൽ ഇത് രണ്ടാം തവണയാണ് കെ ആർ എസ് കോഴിക്കോട് എഫ് സി കൊണ്ടോട്ടിയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങുന്നത്. എഫ് സി കൊണ്ടോട്ടിയുടെ സീസണിലെ മൂന്നു വിജയങ്ങളിൽ രണ്ടും കെ ആർ എസ്സിനോടാണ്.

Leave A Reply

Your email address will not be published.