primus mobile
primus mobile

ചാവക്കാട് കലാശപോരാട്ടത്തിന് ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും

പ്രചര ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് അവസാന ദിവസമാണ്. ഇന്നു നടക്കുന്ന കലാശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ റൗണ്ടിൽ എഫ് സി മുംബൈയേയും ക്വാർട്ടറിൽ എഫ് സി ഗോവയേയും മറികടന്നെത്തിയ ഫിഫാ മഞ്ചേരി സെമിയിൽ ഇരുപാദങ്ങളിലായി അൽ ശബാബ് ത്രിപ്പനച്ചിയേയും പരാജയപ്പെടുത്തി. സൂപ്പർ സ്റ്റുഡിയോ മലപ്പുറം വരുന്നത് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരുപാദങ്ങളിലായി 3-2ന് പരാജയപ്പെടുത്തിയാണ്. കർക്കിടാംകുന്നിൽ കൈവിട്ട‌ സീസണിലെ ആദ്യ കിരീടം എന്ന ലക്ഷ്യം സ്വന്തമാക്കാനാകും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഇന്നിറങ്ങുക. ആരു വിജയിച്ചാലും സീസണിൽ അൽ മദീന ചെർപ്പുളശ്ശേരിയും മെഡിഗാഡ് അരീക്കോടിനും ഒപ്പം പുതിയ ചാമ്പ്യന്മാർ കൂടിയാകും.

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസ് രണ്ടാം സെമിഫൈനലിൽ ഇന്ന് നേർക്കുനേർ വരുന്നത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ജവഹർ മാവൂരുമാണ്. സീസണിലെ മൂന്നാം ഫൈനലാകും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ലക്ഷ്യമാക്കുന്നത്. കർക്കിടാംകുന്നിലും മങ്കടയിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ പ്രവേശിച്ചിരുന്നു. എ വൈ സി ഉച്ചാരക്കടവിനെ ക്വാർട്ടറിൽ കീഴടക്കിയാണ് മുസാഫിർ എഫ് സി അൽ മദീന സെമിയിലെത്തിയത്. ജവഹർ മാവൂരിന് ഇത് സീസണിലെ ആദ്യ സെമിയാണ്. ഫൈനലിലെത്തി പഴയ കരുത്ത് ചോർന്നിട്ടില്ലാ എന്നു തെളിയിക്കേണ്ടത് ജവഹർ മാവൂരിന്റെ ആവശ്യമാണ്. അഭിലാഷ് കുപ്പൂത്തിനെ മറികടന്നാണ് ജവഹർ മാവൂർ സെമിയിലെത്തിയത്.

വണ്ടൂരിൽ ഇന്ന് ഹയർ സബാൻ കോട്ടക്കൽ നിർഭാഗ്യം വേട്ടയാടുന്ന എ വൈ സി ഉച്ചാരക്കടവിനെ നേരിടും. സീസണിൽ ഇതിവരെ രണ്ടു വിജയങ്ങളും മൂന്നു പരാജയങ്ങളുമാണ് ഹയർ സബാൻ കോട്ടക്കലിന്റെ പ്രകടനം. എ വൈ സി ഉച്ചാരക്കടവ് അവസാന മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു എങ്കിലും സീസണിൽ ഉടനീളം മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മത്സരഫലം പറയുന്നത് മറ്റൊന്നാണെങ്കിലും. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇന്ന് യുണൈറ്റഡ് എഫ് സി മുംബൈ ടൗൺ ടീം അരീക്കോടിനെ നേരിടും. സീസണിൽ ഒരൊറ്റ വിജയം മാത്രമാണ് ടൗൺ ടീം അരീക്കോടിന്റെ സമ്പാദ്യം. എഫ് സി മുംബൈ ആകട്ടെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെടുകയും ചെയ്തു.

മണ്ണാർക്കാട് ഇന്ന് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. സീസണിൽ ഇതു മൂന്നാം തവണയാണ് ഇരുടീമുകളും ഏറ്റു മുട്ടുന്നത്. ആദ്യ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൽ ഓരോ തവണ ഇരുടീമുകളും വിജയിക്കുകയായിരുന്നു.

Leave a Comment