ഫിഫാ മഞ്ചേരി തിരുമ്പി വന്തിട്ടേന്ന് സൊള്ള്!! ഒന്നല്ല രണ്ടല്ല റെക്കോർഡ് ഇട്ട എട്ടു ഗോളുകൾ

താമരശ്ശേരി ചുരവും കടന്ന് ഫിഫാ മഞ്ചേരിയുടെ ഗോൾ വേട്ടയാണ് ഇന്ന് കണ്ടത്. സെവൻസ് മൈതാനങ്ങളിൽ അവസാന കുറച്ച് കാലമായി നിറം മങ്ങിയിരുന്ന ഫിഫാ മഞ്ചേരി ഇന്ന് ഉയർത്തെഴുന്നേറ്റു. താമരശ്ശേരി സെവൻസിൽ മത്സരിക്കാൻ ഇറങ്ങിയ ഫിഫാ മഞ്ചേരിക്ക് എതിരാളികൾ ആയി വന്നത് വയനാടിന്റെ സ്വന്തം എ എഫ് സി അമ്പലവയൽ.

ആ അമ്പലവയൽ ഡിഫൻസിന് പിടിച്ച് നിൽക്കാൻ പോലും ഇന്ന് ആയില്ല. അറുപത് മിനുട്ടുകൾക്ക് ഇടയിൽ എട്ടു ഗോളുകളാണ് ഫിഫാ മഞ്ചേരി അമ്പലവയലിന്റെ വലയിലേക്ക് അടിച്ചത്. 8-2 എന്ന മാർജിനിൽ വിജയം. സെവൻസിൽ എട്ടു ഗോൾ അടിക്കുക എന്നത് ചെറിയ കാര്യമല്ല. അവസാന മൂന്ന് സീസണുകളിൽ ആദ്യമായാണ് ഫിഫ മഞ്ചേരി ഒരു കളിയിൽ എട്ടു ഗോളുകൾ അടിക്കുന്നത്.

ഈ സീസണിൽ അത്ര ഫോമിൽ അല്ലായെങ്കിലും ഇതിനു മുമ്പ് മൂന്ന് തവണ ഫിഫാ മഞ്ചേരി 6 ഗോളുകൾ നേടിയ കളികൾ ഉണ്ടായിട്ടുണ്ട്. വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം ലഭിച്ച ഈ വലിയ ഫിഫയ്ക്ക് ഫിഫാ ആരാധകർക്കും വലിയ സന്തോഷം നൽകും.

Previous articleരണ്ട് തവണ പിറകിൽ, എന്നിട്ടും തളരാതെ ഇറാഖിന്റെ പോര്, ഇഞ്ച്വറി ടൈം ജയം!!
Next article2019ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഈജിപ്തിൽ