Site icon Fanport

ഫിഫാ മഞ്ചേരി ഗോളടി തുടരുന്നു, വിജയവും

ഇന്നലെ മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. മെഡിഗാഡ് അരീക്കോടിനെ ആണ് ഫിഫാ മഞ്ചേരി ഇന്നലെ പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫയുടെ തുടർച്ചയായ നാലാം വിജയമാണിത്. അവസാന നാലു മത്സരങ്ങളിൽ നിന്നായി 17 ഗോളുകൾ ഫിഫ അടിച്ചിട്ടുണ്ട്‌. അവസാന ഏഴു മത്സരങ്ങളിൽ ഫിഫാ മഞ്ചേരി പരാജയം അറിഞ്ഞിട്ടില്ല.

ഇന്ന് മൊറയൂറിൽ അൽ ശബാബ് തൃപ്പനച്ചി സൂപ്പർ സ്റ്റുഡിയോയെ നേരിടും.

Exit mobile version