പരാജയത്തിൽ നിന്നു കയറാൻ ഫിഫാ മഞ്ചേരി, വിജയം തുടരാൻ കെ എഫ് സി കാളിക്കാവ്

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും നേർക്കുനേർ. ക്വാർട്ടറിൽ ഇരുടീമുകളും കൊമ്പു കോർക്കുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കെ എഫ് സി കാളിക്കാവ് മാവൂരിൽ എ വൈ സി ഉച്ചാരക്കടവിനെ 6-3ന് നാടകീയമായി കീഴടക്കിയാണ് ക്വാർട്ടറിൽ എത്തിയത്. ഫിഫാ മഞ്ചേരി എഫ് സി തിരുവനന്തപുരത്തെ കീഴടക്കിയാണ് എത്തിയത്.

കുപ്പൂത്തിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് കെ ആർ എസ് കോഴിക്കോടിനെ നേരിടും. അവസാന നാലു മത്സരങ്ങളിൽ നിന്നായി 16 ഗോൾ വഴങ്ങിയ എ വൈ സി ഉച്ചാരക്കടവിന് പ്രതിരോധത്തിലെ പിഴവുകൾ തന്നെയാകും തലവേദന. കോട്ടക്കലിൽ ഇന്ന് ബേസ് പെരുമ്പാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബേസ് പെരുമ്പാവൂർ അൽ മദീന ചെർപ്പുളശ്ശേരിയെ അട്ടിമറിച്ചിരുന്നു.

മഞ്ചേരിയിൽ ഇന്ന് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും ലക്കി സോക്കർ ആലുവയും തമ്മിലാണ് മത്സരം. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് ഇന്ന് ജയിച്ചേ മതിയാകൂ. സൂപ്പർ താരം കിംഗ്സ് ലീ പരിക്കേറ്റു പുറത്തായത് ബ്ലാക്കിനെ അലട്ടുന്നുണ്ട്. എടപ്പാളിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleവില്ലിസ് പ്ലാസയുടെ ഇരട്ടഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം
Next articleഡ്യുപ്ലെസി മാന്‍ ഓഫ് ദി മാച്ച്, മില്ലര്‍ക്കും ശതകം