ഇന്നു ഫിഫാ മഞ്ചേരിയെ തടയാൻ ജവഹർ മാവൂർ

ഇന്നു എടത്തനാട്ടുകരയിൽ ശക്തമായ പോരാട്ടമാണ്. ഫിഫാ മഞ്ചേരി അവിടെ ജവഹർ മാവൂരിനെതിരെയാണ് ഇറങ്ങുന്നത്. പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മ അലട്ടുന്ന ഫിഫാ മഞ്ചേരിക്ക് ജവഹർ മാവൂർ കടുത്ത വെല്ലുവിളി ഉയർത്തിയേക്കും. സീസണിൽ ഇതിനു മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഫിഫാ മഞ്ചേരിക്കായിരുന്നു. കുട്ടനും ജൂനിയർ ഫ്രാൻസിസുമാണ് അന്നു ജവഹർ മാവൂർ വല നിറച്ചത്.

എടപ്പാളിലും ഇന്ന് ശക്തമായ പോരാട്ടമാണ്. എടപ്പാളിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എ വൈ  സി ഉച്ചാരക്കടവിനെതിരെയാണ് കൊമ്പു കോർക്കുന്നത്. ഷൊർണ്ണൂരിൽ ആൽബർട്ടും ജാക്സണും നേടിയ ഗോളിന്റെ ബലത്തിൽ എ വൈ സി ഉച്ചാരക്കടവിനെ അൽ മദീന ചെർപ്പുളശ്ശേരി മറികടന്നിരുന്നു.
കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ടൗൺ ടീം അരീക്കോട് അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. അവസാന നാലു മത്സരങ്ങളും പരാജയപ്പെട്ടാണ് ഫ്രണ്ട്സ് മമ്പാട് വരുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ചാണ് ടൗൺ ടീം അരീക്കോട് വരുന്നത്. എം പി സക്കീറാണ് ടൗൺ ടീം അരീക്കോടിന്റെ തുറുപ്പ് ചീട്ട്.

കോട്ടക്കലിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാന തൃശ്ശൂരിനെ നേരിടും. മഞ്ചേരിയിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയുമായാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleസൂപ്പറിൽ സൂപ്പറായി സ്റ്റുഡിയോ, തുടർച്ചയായ ഒമ്പതാം വിജയം
Next articleകാമറൂൺ ഫൈനലിൽ