കുട്ടനും ജൂനിയർ ഫ്രാൻസിസിനും ഹാട്രിക് ഫിഫാ മഞ്ചേരി എ വൈ സിയെ മുക്കി

ഒരു മത്സരം രണ്ടു ഹാട്രിക്കുകൾ രണ്ടും ഒരു ടീമിൽ നിന്ന്. ഫിഫാ മഞ്ചേരി താണ്ഡവമാടിയപ്പോൾ എ വൈ സി ഉച്ചാരക്കടവ് തകർന്നടിഞ്ഞു. മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിക്ക് വേണ്ടി ആദ്യ രണ്ടു ഗോളുകൾ കുട്ടൻ നേടിയപ്പോൾ പിന്നെ ജൂനിയർ ഫ്രാൻസിസിന്റെ ഹാട്രിക്കായിരുന്നു കോട്ടക്കലിൽ. പക്ഷെ ജൂനിയറിനു പിറകിൽ പോകാതെ കുട്ടൻ ഫിഫയുടെ ആറാം ഗോളിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കി.

 


മാവൂരിൽ ആതിഥേയരായ ജവഹർ മാവൂർ അഴിഞ്ഞാടി. ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജവഹർ മാവൂർ തകർത്തത്. നാലു ഗോളുകളോടെ ചിബോയ് കളിയിലെ താരമായി. സിറാജാണ് ജവഹറിന്റെ അഞ്ചാം ഗോൾ നേടിയത്. ജവഹർ മാവൂരിന്റെ‌ സീസണിലെ ഏറ്റവും വലിയ വിജയമാണിത്.
കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഒന്നു വിറച്ചെങ്കിലും വിജയം കരസ്ഥമാക്കി. ഒരു ഗോളിനു എഫ് സി തിരുവനന്തപുരത്തോട് പിറകിൽ പോയ ശേഷമായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ തിരിച്ചുവരവ്. ആൽബർട്ടാണ് പതിവുപോലെ ഇന്നും വിജയശില്പി ആയത്.
എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ സ്കൈ ബ്ലൂ എടപ്പാൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ‌ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. ആദ്യ റൗണ്ടിൽ സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാൾ എഫ് സി മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.


എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടിനെതിരെ നാലു ഗോളുകൾക്ക് എഫ് സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി. എം പി സക്കീറാണ് ടൗൺ ടീമിന്റെ ഗോൾ നേടിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleനാസറിന് ഹാട്രിക്, എടക്കരയിൽ ബ്ലാക്കിനെ വീഴ്ത്തി അൽ ശബാബിന് കിരീടം
Next articleഎടപ്പാളിന് ആവേശമായി ഇന്ന് മുഹമ്മദ് റാഫി ബൂട്ടു കെട്ടും