വണ്ടൂരിലെ കണക്കു തീർക്കാൻ കെ ആർ എസിനെതിരെ ഫിഫാ മഞ്ചേരി

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളിനു ഫിഫാ മഞ്ചേരിയെ കെ ആർ എസ് കോഴിക്കോട് അട്ടിമറിച്ചിട്ട് ആഴ്ചകളായില്ല. വീണ്ടും ഇരുവരും നേർക്കുനേർ വരികയാണ്. ഇത്തവണ എടത്തനാട്ടുകരയുടെ മണ്ണിൽ. അന്നു ജൂനിയർ ഫ്രാൻസിസും സലാമും ഇല്ലാതെയായിരുന്നു ഫിഫാ മഞ്ചേരി ഇറങ്ങിയത് ഇന്ന് ഫിഫാ മഞ്ചേരി മുഴുവൻ സ്ക്വാഡും ഉണ്ടാകും കെ ആർ എസ് കോഴിക്കോടിനോടു കണക്കു തീർക്കാൻ. കെ ആർ എസ് വണ്ടൂർ ആവർത്തിക്കാനാകും ശ്രമിക്കുക.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമാണ്. സീസണിൽ രണ്ടു തവണ അൽ മദീന ചെർപ്പുളശ്ശേരിയുമായി മുട്ടിയപ്പോഴും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് പരാജയമായിരുന്നു ഫലം.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ജവഹർ മാവൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമാണ് ഇറങ്ങുന്നത്. അവസാനം ഇരുടീമുകളും മഞ്ചേരിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം അന്ന് വിജയിച്ചത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ അബഹ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. എടപ്പാളിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയുൻ ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal