ഫിഫാ മഞ്ചേരി ബ്ലാക്കിനു മുന്നിൽ വീണു, തൃക്കരിപ്പൂരിലും ബ്ലാക്ക് & വൈറ്റ് മുസാഫിർ എഫ് സി ഫൈനൽ

- Advertisement -

ഫിഫാ മഞ്ചേരിയെ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തൃക്കരിപ്പൂരിന്റെ മണ്ണിൽ മുട്ടുകുത്തിച്ചു. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ ടൈബ്രേക്കറിലായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. തുടക്കത്തിൽ രണ്ടു ഗോളിന്റെ ലീഡെടുത്ത ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെതിരെ ശക്തമായ തിരിച്ചുവരവാണ് ഫിഫാ മഞ്ചേരി നടത്തിയത്. രണ്ട് ഗോൾ തിരിച്ചടിച്ച് 2-2 എന്ന നിലയിൽ നിശ്ചിത സമയത്ത് അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫിഫയ്ക്ക് കാലിടറി. 5-4 എന്ന സ്കോറിൽ ഷൂട്ടൗട്ട് ബ്ലാക്കിനൊപ്പം നിന്നു.

 

ഫൈനലിൽ ബ്ലാക്കിനെ നേരിടാൻ എത്തുന്നത് വേറാരുമല്ല, മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയാണ്. മുണ്ടൂരിൽ രണ്ടു ദിവസം മുന്നേ നടന്ന ഫൈനലിന്റെ തനിയാവർത്തനം. മുണ്ടൂരിൽ ബ്ലാക്കിനോട് കിരീടം വിട്ടതിന്റെ ക്ഷീണം തീർക്കേണ്ടതുണ്ട് മദീനയ്ക്ക്. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ പരാജയം. അൽ ഫലഹ് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് മദീന തൃക്കരിപ്പൂരിൽ ഫൈനലിൽ എത്തിയത്.

Advertisement