ഫിഫയ്ക്ക് തോൽവി; കല്പകഞ്ചേരിയിൽ ലിൻഷയും ജവഹറും ഫൈനലിൽ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ പുറത്ത്. ഇന്നലെ സെമി ലീഗിലെ അവസാന മത്സരത്തിൽ ജയം നിർബന്ധമായിരുന്നു ഫിഫാ മഞ്ചേരിക്ക്. പക്ഷെ എതിരാളികൾ കരുത്തരായ ലിൻഷാ മെഡിക്കൽസും. ഒരു ദയയും ഫിഫാ മഞ്ചേരിയോട് കാണിക്കാതെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിൻഷാ മെഡിക്കൽസ് ഇന്നലെ കല്പകഞ്ചേരിയിൽ വിജയിച്ചത്.

ജയത്തോടെ ലിൻഷ ഫൈനലിലേക്ക് യോഗ്യത നേടി. മൂന്നു ലീഗ് മത്സരങ്ങളിൽ നിന്നായി 4 പോയന്റ് വീതം ഉണ്ടായിരുന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ജവഹർ മാവൂരും ഫൈനൽ പ്രതീക്ഷ വെച്ചിരുന്നു. അവസാനം ടോസിലൂടെ ജവഹറിന് ഫൈനലിലേക്ക് യോഗ്യത ലഭിച്ചു. 25 വ്യാഴാഴ്ച രാത്രി ആകും ഫൈനൽ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version