ചാലിശ്ശേരിയിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് എ വൈ സി ഉച്ചാരക്കടവ്

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ സാക്ഷാൽ ഫിഫാ മഞ്ചേരിയെ എ വൈ സി ഉച്ചാരക്കടവ് തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് എ വൈ സി ഉച്ചാരക്കടവ് ശക്തരായ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഒരു കിക്ക് ഫിഫാ മഞ്ചേരിക്ക് പിഴച്ചു. ഇതിനു മുമ്പ് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഏറ്റുമുട്ടിയപ്പോഴും എ വൈ സി പെനാൾട്ടി ഷൂട്ടൗട്ടിൽ ഫിഫയെ വീഴ്ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅൽ മദീനയെ തകർത്ത് ജവഹർ മാവൂർ
Next articleഐ എസ് എൽ വേണ്ട, ആമ്ന ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ ഇന്ന് ഒപ്പിടും