അഞ്ചാം ഫൈനൽ തേടി ഫിഫാ മഞ്ചേരി ഇന്ന് കോട്ടക്കൽ

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഫൈനൽ ഉറപ്പിക്കാൻ ഇന്ന് ഫിഫാ മഞ്ചേരി ഇറങ്ങും.  ബേസ് പെരുമ്പാവൂരുമായുള്ള രണ്ടാം പാദ സെമിയാണ് ഇന്ന്. ആദ്യ പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ ഫിഫ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് സമനില മതിയാകും ഫിഫ മഞ്ചേരിക്ക് ഫൈനൽ ബർത്ത് ഉറപ്പിക്കാൻ.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ജിംഖാന തൃശ്ശൂരും തമ്മിലാണ് മത്സരം. കോട്ടക്കലിൽ കഴിഞ്ഞ ആഴ്ച ഇരു ടീമുകളും മത്സരിച്ചപ്പോൾ വിജയം സൂപ്പറിനായിരുന്നു. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറം 12 മത്സരങ്ങളായി അവസാനമായി പരാജയം അറിഞ്ഞിട്ട്.

എടത്തനാട്ടുകരയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ടൗൺ ടീം അരീക്കോടും തമ്മിലാണ് മത്സരം. സീസണിൽ ഒരു തവണ പട്ടാമ്പിയിൽ ഇരു ടീമുകളും കണ്ടു മുട്ടിയിരുന്നു. അന്നു ആൽബർട്ട് നേടിയ ഇരട്ട ഗോളുകളുടെ മികവിൽ അൽ മദീന ചെർപ്പുളശ്ശേരി വിജയിക്കുകയായിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മെഡിഗാഡ് അരീക്കോട് അൽ ശബാബ് ത്രിപ്പനച്ചിയെ നേരിടും. മഞ്ചേരിയിൽ എഫ് സി കൊണ്ടോട്ടിയും കെ ആർ എസ് കോഴിക്കോടും തമ്മിലാണ് ഇന്നു മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleമാവൂരിൽ മത്സരം വിവാദം; സെമിയിൽ ആരെന്നറിയാൻ കാത്തിരിക്കണം
Next articleസിറ്റിയുടെ രക്ഷകനായി ജീസസ്, യുണൈറ്റഡിന് ഉജ്ജ്വല ജയം