മെഡിഗാഡ് അരീക്കോടിനെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് കിരീടം

- Advertisement -

സെവൻസ് സീസണിലെ ഇരുപത്തി നാലാം ഫൈനലിൽ ഫിഫാ മഞ്ചേരിക്ക് ജയം. കടപ്പാടി ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തിയാണ് സീസണിലെ രണ്ടാം കിരീടം ഫിഫാ മഞ്ചേരി സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരിയുടെ ജയം.

തുടക്കം മുതലെ മികച്ച നീക്കങ്ങൾ നടത്തിയ ഫിഫാ മഞ്ചേരി ടൈറ്റസിലൂടെ ആണ് ആദ്യം മുന്നിലെത്തിയത്. ഉസ്മാനിലൂടെ ഫിഫാ മഞ്ചേരി ലീഡ് ഇരട്ടിയാക്കി. കളിയുടെ അവസാന നിമിഷങ്ങളിൽ ഫ്രാൻസിസിലൂടെ മൂന്നാം ഗോൾ നേടി ഫിഫാ മഞ്ചേരി കിരീടം ഉറപ്പിച്ചു.

സെമി ഫൈനൽ ലീഗ് മത്സരങ്ങളിൽ ലിൻഷയേയും റോയൽ ട്രാവൽസിനും കീഴ്പ്പെടുത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement