ഭാഗ്യവും സലാമും രക്ഷയ്ക്കെത്തി, ഫിഫാ മഞ്ചേരിക്ക് ആദ്യ കിരീടം

ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ കിരീടത്തിനുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ ടോസിന്റെ ഭാഗ്യത്തിൽ പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി സീസണിലെ ആദ്യ കിരീടം ഉയർത്തിയത്. നിശ്ചിത സമയവും പെനാൾട്ടി ഷൂട്ടൗട്ടും സമനികയിലായപ്പോൾ ആണ് ടോസ് വിധി എഴുതിയത്.

നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ ഫിഫ നഷ്ടപ്പെടുത്തുക ആയിരുന്നു. പക്ഷെ ഫിഫാ മഞ്ചേരിയുടെ കാവൽ മാലാഖ സലാം രണ്ട് കിക്കുകൾ തടഞ്ഞ് ഫിഫയെ ഒപ്പം നിർത്തി. ഫിഫയുടെ സീസണിലെ മൂന്നാം ഫൈനലായിരുന്നു ഇത്. സെമി ഫൈനലിൽ കെ എഫ് സി കാളികാവിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ വമ്പന്മാരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്, സബാൻ കോട്ടക്കൽ എന്നിവരെ ഒക്കെ തോൽപ്പിച്ചായിരുന്നു ബേസ് പെരുമ്പാവൂർ ഫൈനലിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial