ലക്ഷ്യം തുടർച്ചയായ എട്ടാം ജയം, ഫിഫ ഇന്നിറങ്ങും

- Advertisement -

ഫിഫാ മഞ്ചേരി തുടർച്ചയായ എട്ടാം ജയം തേടി ഇന്ന് തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിൽ ഇറങ്ങും. സീസണിലെ ഫിഫാ മഞ്ചേരിയുടെ ഏറ്റവും നല്ല വിജയ പരമ്പരയിലാണ് ഫിഫ ഇപ്പോഴുള്ളത്. ഫ്രണ്ട്സ് മമ്പാടാണ് ഫിഫയുടെ എതിരാളികൾ ഇന്ന്. അവസാന എട്ടു മത്സരങ്ങളിൽ ഒരു ജയം മാത്രമേ ഫ്രണ്ട്സ് മമ്പാടിനുള്ളൂ. അവസാന മൂന്നു മത്സരങ്ങളിൽ ഫ്രണ്ട്സ് മമ്പാട് ഒരു ഗോൾ വരെ നേടിയിട്ടില്ല.

തുവ്വൂർ അഖിലേന്ത്യാ സെവൻസ് പ്രീക്വാർട്ടർ മത്സരത്തിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ഇന്ന് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. അവസാന മൂന്നു മത്സരങ്ങളും പരാജയപ്പെട്ടാണ് എഫ് സി തൃക്കരിപ്പൂർ വരുന്നത്. അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയും മികച്ച ഫോമിലല്ല.

മുണ്ടൂരിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലാണ് മത്സരം. സീസണിൽ മൂന്നു തവണ അൽ മദീന ചെർപ്പുളശ്ശേരിക്കു മുന്നിൽ എത്തിയിരുന്നു എങ്കിലും മൂന്നു തവണയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് പരാജയപ്പെട്ടിരുന്നു. അവസാന ആറു മത്സരങ്ങളും പരാജയപ്പെട്ടാണ് ലിൻഷാ മെഡിക്കൽസ് ഈ മത്സരത്തിലേക്ക് വരുന്നതും.

കൊണ്ടോട്ടിയിൽ ഇന്ന് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ മെഡിഗാഡ് അരീക്കോടിനേയും, വളാഞ്ചേരിയിൽ ടൗൺ ടീം അരീക്കോട് ജിംഖാന തൃശ്ശൂരിനേയും നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement